പടിയിറങ്ങിയിട്ടും പണിവാങ്ങി മുൻ ഗവർണർ

arif mohammad khan
വെബ് ഡെസ്ക്

Published on May 20, 2025, 02:35 AM | 2 min read


തിരുവനന്തപുരം

​ഗവർണറായിരിക്കെ ഏകപക്ഷീയമായി നടപ്പാക്കിയ നടപടികളിലെല്ലാം കോടതിയിൽനിന്ന് തിരിച്ചടികൾ ഏറ്റുവാങ്ങിയെന്ന ഖ്യാതിയുമായി ആരിഫ് മൊഹമ്മദ് ഖാൻ. കേരളംവിടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം നടത്തിയ സാങ്കേതിക സർവകലാശാല വിസി നിയമനവും ശരിയല്ലെന്ന്‌ ഹൈക്കോടതി വിധിച്ചു. ഇതോടെ സംസ്ഥാനത്ത് ചാൻസലറെന്ന നിലയിൽ ​ഗവർണർ നടത്തിയത് അമിതാധികാരമാണെന്നത് വ്യക്തം. 2022 നവംബർ മുതലാണ് ആരിഫ് മൊഹമ്മദ് ഖാൻ സംഘപരിവാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്ത് സർവകലാശാലകൾക്കുമേൽ നിയന്ത്രണം തുടങ്ങിയത്. 11 സർവകലാശാല വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ തീട്ടൂരം തടഞ്ഞ് 2-022 നവംബർ ഏഴിന് ​ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതാണ് ആദ്യ പ്രഹരം.


തിരിച്ചടികളിൽ 
പ്രധാനപ്പെട്ടവ


2023 മാർച്ച്‌ 16

സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത്‌ ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിസയെ മാറ്റിയിട്ട് യുജിസി യോ​ഗ്യതയുള്ളവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്ന് നിർദേശിച്ചു. ‌


മാർച്ച്‌ 17

കെടിയു സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെയും തീരുമാനം സസ്‌പെൻഡ് ചെയ്‌ത ചാൻസലറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.


മാർച്ച്‌ 24

കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലർകൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും കോടതി റദ്ദാക്കി.


ഡിസംബർ 12

കേരള സർവകലാശാല സെനറ്റിലേക്ക്‌ ഗവർണർ നിർദേശിച്ച എബിവിപി പ്രതിനിധികളായ നാല് അം​ഗങ്ങൾക്ക് സർവകലാശാല ചട്ടപ്രകാരമുള്ള യോ​ഗ്യതയില്ലെന്ന കണ്ടെത്തലിൽ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.


2024 മെയ്‌ 21

കേരള സർവകലാശാല സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.


ജൂലായ്‌ 18

കുഫോസ് വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഹെെക്കോടതി സ്‌റ്റേ ചെയ്‌തു. ജൂൺ 28നാണ്‌ ആറ്‌ സർവകലാശാലകളിൽ സർവകലാശാല പ്രതിനിധികളില്ലാതെ ചാൻസലർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌.


ജൂലായ്‌ 19

കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണവും തടഞ്ഞു.


ആഗസ്ത്‌ ഒന്ന്‌

സാങ്കേതിക സർവകലാശാല വിസിയെ നിയമിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്‌റ്റേചെയ്‌തു. സർക്കാർ പ്രതിനിധിയില്ലാതെ യുജിസി, എഐസിടിഇ എന്നിവയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home