താൽക്കാലിക വിസിമാരെ നിയമിച്ചത്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ

Arif Mohammad Khan
വെബ് ഡെസ്ക്

Published on Jul 15, 2025, 02:52 AM | 1 min read


കൊച്ചി

സർക്കാർ നൽകിയ പാനൽ മറികടന്ന് അന്ന് ചാൻസലറായിരുന്ന ആരിഫ് മൊഹമ്മദ് ഖാനാണ് സ്വന്തം താൽപ്പര്യപ്രകാരം താൽക്കാലിക വിസിമാരെ നിയമിച്ചത്. ഇത് ചോദ്യംചെയ്‌ത്‌ സർക്കാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിയമനം തള്ളിയത്. സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13 (10) വകുപ്പുപ്രകാരം, വിസിയുടെ താൽക്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പാനലിൽനിന്ന് ചാൻസലർ നിയമനം നടത്തണമെന്നാണ് മെയ് 19ന്റെ ഉത്തരവ്‌. ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസി നിയമനത്തിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ആക്ട് 2021 പ്രകാരം സർക്കാരിന്റെ ശുപാർശ പരിഗണിച്ചാകണമെന്നും ഉത്തരവിലുണ്ട്‌.


അതേസമയം, താൽക്കാലിക വിസിമാരുടെ കാലാവധി മെയ് 27ന് പൂർത്തിയാകുന്നതിനാൽ അന്ന് നിയമനം റദ്ദാക്കിയിരുന്നില്ല. പകരം നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്‌ വിലക്ക് ഏർപ്പെടുത്തി, കാലാവധി തീരുംവരെ തുടരാൻ അനുവദിച്ചു. ഗവർണറുടെ അപ്പീലിൽ കാലാവധി ഉത്തരവ് വരുംവരെ നീട്ടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home