സുപ്രീംകോടതി വിധി ; അടികൊണ്ടത്‌ ആരിഫ്‌ മൊഹമ്മദ്‌ഖാനും കൂട്ടർക്കും

arif mohammad khan
വെബ് ഡെസ്ക്

Published on Apr 09, 2025, 01:59 AM | 1 min read


തിരുവനന്തപുരം : തമിഴ്നാട്‌ ഗവർണറുടെ നടപടിക്കും നിലപാടിനുമെതിരെയാണ്‌ സുപ്രീംകോടതിയുടെ വിധിയിയെങ്കിലും ചെന്നുകൊള്ളുന്നത്‌ കേരള ഗവർണറായിരുന്ന ആരിഫ്‌ മൊഹമ്മദ്‌ഖാനും അദ്ദേഹത്തെ പിന്തുണച്ചുവന്ന മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കൂടിയാണ്‌. തമിഴ്‌നാടിന്റേതിന്‌ സമാനമായ ആവശ്യമുയർത്തിയുള്ള കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി ഈ മാസം തന്നെ വിധി പറയാനിരിക്കുകയാണ്‌.


ഗവർണർ എന്നാൽ സർവാധികാരിയാണെന്ന ഭാവമായിരുന്നു ആരിഫ്‌ മൊഹമ്മദ്‌ഖാന്‌. ജനപ്രതിനിധികൾ അംഗങ്ങളായ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്‌ക്കുക, താൻ ഒപ്പിട്ടാലല്ലേ നിയമമാകൂവെന്ന വെല്ലുവിളി, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ തന്നിഷ്ടപ്രകാരം വൈസ്‌ ചാൻസലറെ നിയമിക്കുകയും സെനറ്റിലേക്ക്‌ അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്യുക തുടങ്ങി അമിതാധികാര പ്രവണതയുടെ രൂപമായിരുന്നു ആരിഫ്‌ മൊഹമ്മദ്‌ഖാൻ. ഇതിനു അദ്ദേഹത്തിന്‌ പ്രേരണയായത്‌ അന്ധമായ ഇടതുപക്ഷ വിരോധം ജ്വരമായി മാറിയ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ. സമരംചെയ്യുന്ന വിദ്യാർഥികളെ ശത്രുക്കളായി പ്രഖ്യാപിച്ചുള്ള വാക്കുകൾക്കും മാധ്യമങ്ങൾ നല്ല കവറേജ്‌ നൽകി. ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ രണ്ടുവർഷത്തോളം പഴക്കമുള്ളവയുൾപെടെ എട്ടു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചത്‌. വിസിമാരെയും സെനറ്റംഗങ്ങളെയും നാമനിർദേശംചെയ്‌തപ്പോൾ അതിന്റെ ആനുകൂല്യം ബിജെപിക്കുമാത്രമല്ല, കോൺഗ്രസിനും മുസ്ലിം ലീഗിനും കിട്ടി. ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ വാക്കുകൾ ഏറ്റുപിടിച്ചായിരുന്നു യുഡിഎഫന്റെ പല സമരങ്ങളും.



deshabhimani section

Related News

View More
0 comments
Sort by

Home