print edition ആറളം വാർഡിലെത്തും മാസം 12.84 ലക്ഷം

aralam farm

ക്ഷേമപെൻഷൻ വർധിപ്പിച്ചതിൽ സന്തോഷം പങ്കിടുന്ന ആറളം ഫാം വാർഡ്‌ ചെടിക്കുളം ഉന്നതി നിവാസികൾ

avatar
മനോഹരൻ കൈതപ്രം

Published on Oct 31, 2025, 02:45 AM | 1 min read


ഇരിട്ടി (കണ്ണൂർ)

സംസ്ഥാന സർക്കാർ കൈനിറയെ ക്ഷേമ പെൻഷൻ പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ ആറളം പഞ്ചായത്തിലെ ആറാം വാർഡായ ആറളം ഫാമിൽ മാത്രം മാസം കിട്ടുന്നത്‌ 12.84 ലക്ഷം രൂപ. പട്ടികജാതിക്കാരായ 642 ഗുണഭോക്താക്കളാണ്‌ ഇ‍ൗ പുനഃരധിവാസ മേഖലയിൽനിന്ന്‌ വിവിധ പെൻഷൻ കൈപ്പറ്റുന്നത്‌. 400 രൂപ വർധിപ്പിച്ചപ്പോൾ മാസം രണ്ടര ലക്ഷം രൂപയുടെ അധികവരുമാനമാണ്‌ എല്ലാവർക്കുമായി ലഭിക്കുക.


രാജ്യത്തെ ഏറ്റവും വിപുലമായ ആദിവാസി പുനരധിവാസ മേഖലയാണിത്‌. 3,500 കുടുംബങ്ങളെയാണ്‌ ഒരേക്കർ വീതം ഭൂമിയും വീടും നൽകി ഇവിടെ പുനരധിവസിപ്പിച്ചത്‌. ഏറ്റവുമധികം വോട്ടർമാരുള്ള സംസ്ഥാനത്തെ പഞ്ചായത്ത്‌ വാർഡും ഇതാണ്‌.


ആറളം ഫാം ആദിവാസി മേഖലയിലടക്കം 3,480 പേർക്കാണ്‌ ആറളം പഞ്ചായത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌ പറഞ്ഞു. അങ്ങനെ മാസം 69.60 ലക്ഷം രൂപ ഇ‍ൗ പിന്നാക്ക മേഖലയിലേക്ക്‌ സംസ്ഥാന സർക്കാർ കുടിശ്ശികയില്ലാതെ നൽകുന്നു. സ്‌ത്രീകൾക്കുള്ള സുരക്ഷാ പെൻഷൻ പദ്ധതികൂടി നടപ്പാകുന്നതോടെ ഇത്‌ മാസം ഒരു കോടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home