print edition റേഷൻ മുൻഗണനാ കാർഡിന്‌ 20 വരെ അപേക്ഷിക്കാം

ration card
വെബ് ഡെസ്ക്

Published on Oct 18, 2025, 12:08 AM | 1 min read

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ചവരെ സ്വീകരിക്കും. പിങ്ക്‌ വിഭാഗത്തിൽ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. അക്ഷയകേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവവഴി അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത -ഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇ എം എസ് ഭവനപദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/വർഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന.


അപേക്ഷയിൽ വിവരം നൽകുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ / അർധ സർക്കാർ, പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ദാതാക്കൾ, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർ, നാലുചക്രവാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ), കൂടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്നോ മാസംതോറും 25,000 രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹതയില്ല.




deshabhimani section

Related News

View More
0 comments
Sort by

Home