വാശിയേറിയ ലേലം; ആന്റണി പെരുമ്പാവൂർ 2255 സ്വന്തമാക്കിയത് 3.20 ലക്ഷത്തിന്

കൊച്ചി: ഒരുകാർ നമ്പരിന് 3,20,000 രൂപയോ എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വിട്ടു കൊടുക്കാതെയുള്ള ലേലത്തിൽ ആന്റണി പെരുമ്പാവൂർ ആണ് ഇഷ്ട നമ്പർ സ്വന്തമാക്കിയത്.
ഡിമാന്റിന് പിന്നിലുമുണ്ട് കാര്യം; മോഹൻലാൽ വൻ ഹിറ്റായ രാജാവിന്റെ മകൻ എന്ന സിനിമയിലെ 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആർടി ഓഫീസിൽ നാലു പേർ പങ്കെടുത്ത മിന്നും ലേലമാണ് നടന്നത്.
അടുത്തിടെ ആന്റണി വാങ്ങിയ വോൾവോ XC 60 എസ്‌യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്. മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു.









0 comments