വാണിജ്യ സിലിണ്ടറിന് 6 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് ആറു രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1806 രൂപയായിരുന്നത് 1812 രൂപയായി.
തിരുവനന്തപുരത്ത് 1833 രൂപയും കോഴിക്കോട്ട് 1844 രൂപയുമാണ്. ഫെബ്രുവരി ഒന്നിന് ആറു രൂപ കുറച്ചിരുന്നു. കഴിഞ്ഞ ആഗസ്‌ത് മുതൽ ഡിസംബർവരെയുള്ള അഞ്ചുമാസം തുടർച്ചയായി വാണിജ്യ സിലിണ്ടറിന് വില കൂട്ടി. അഞ്ചുതവണയായി 172.50 രൂപയാണ് വർധിപ്പിച്ചത്. അതിനുശേഷമാണ് ജനുവരിയിൽ 15 രൂപയും ഡിസംബറിൽ ആറു രൂപയും കുറച്ചത്.









0 comments