കേരള അംഗസമാശ്വാസ നിധി ; 1100 ഗുണഭോക്താക്കൾക്ക് 2.42കോടി ധനസഹായം

angasamashwasa nidhi
വെബ് ഡെസ്ക്

Published on Sep 04, 2025, 12:55 AM | 1 min read


കൊല്ലം

കേരള അംഗസമാശ്വാസ നിധിയിൽനിന്ന് 1100 ഗുണഭോക്താക്കൾക്കായി 2,42,70,000- രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. സഹകരണ മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് തുക അനുവദിച്ചത്.


അർബുദം, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്നവർ, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവർ, എച്ച്ഐവി ബാധിതർ, ഗുരുതരമായ ഹൃദയ ശസ്ത്ര ക്രിയയ്ക്ക് (ബൈപ്പാസ് /ഓപ്പൺ ഹാർട്ട് സർജറി) വിധേയരായവർ, കരൾ സംബന്ധമായ ഗരുതര രോഗം ബാധിച്ചവർ (ലിവർ സിറോസിസ്, കരൾ മാറ്റിവയ്ക്കൽ ശസ്തക്രിയ്ക്ക് വിധേയരായവർ), വാഹനാപകടത്തിൽപ്പെട്ട് ശയ്യാവലംബരായവർ, മാതാപിതാക്കൾ മരിച്ചുപോയ സാഹചര്യത്തിൽ അവർ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാവാത്ത മക്കൾ എന്നിവരാണ് ഗുണഭോക്താക്കള്‍.


angasamashwasa nidhi




deshabhimani section

Related News

View More
0 comments
Sort by

Home