അമൃത്സറിൽ സ്ഫോടനം: തീവ്രവാദി കൊല്ലപ്പെട്ടു

അമൃത്സർ: അമൃത്സറിൽ സ്ഫോടനം. സ്ഫോടക വസ്തുക്കൾ കെെവശമുണ്ടായിരുന്ന വ്യക്തിയും കൊല്ലപ്പെട്ടു. തീവ്രവാദസംഘടനകളിൽ പ്രവർത്തിക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മജിത റോഡിലാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്ഫോടക വസ്തുക്കൾ കെെകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അശ്രദ്ധമായി കെെകാര്യം ചെയ്തതാകാം സ്ഫോടന കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അമൃത്സർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഫോറൻസിക് വിദഗ്ധരെത്തി സ്ഫോടക വസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. വലിയ ശബ്ദത്തടെയാണ് സ്ഫേോടനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു









0 comments