അമ്മ സംഘടനാ തെരഞ്ഞെടുപ്പ്: വനിതാ സ്ഥാനാർഥിയെ പരിഗണിക്കാമെങ്കിൽ പിന്മാറുമെന്ന് ജഗദീഷ്

കൊച്ചി : അമ്മ (എഎംഎംഎ) ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് ജഗദീഷ്. മോഹൻലാലിനോടും മമ്മൂട്ടിയോടും നിലപാട് അറിയിച്ചു. സുരേഷ് ഗോപിയുമായും സംസാരിച്ചു. എഎംഎംഎയെ വനിതകൾ നയിക്കട്ടെയെന്നാണ് ജഗദീഷിന്റെ തീരുമാനം. മുതിർന്ന താരങ്ങളുടെ അനുമതിയ്ക്കാണ് കാത്തിരിക്കുന്നത്. ഉറപ്പ് ലഭിച്ചാൽ മത്സരത്തിൽ നിന്നും പിൻമാറുമെന്നും അദ്ദേഹം അറിയിച്ചു.









0 comments