ആലുവ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി; മെമു സർവീസുകൾ റദ്ദാക്കി, ട്രെയിനുകൾ വൈകി ഓടും

ആലുവ: പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. ഞായർ രാവിലെ 8.50 മുതൽ 11.50 വരെയായിരുന്നു വടക്കുനിന്ന് തെക്കോട്ട് ട്രെയിനുകൾ പോകുന്ന പഴയ പാലത്തിലെ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടത്തിയത്.
അടുത്ത ഞായർവരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം–പാലക്കാട്, പാലക്കാട്-എറണാകുളം മെമു സർവീസുകൾ റദ്ദാക്കി. തിങ്കൾ ഒഴികെയുള്ള മറ്റ് ആറുദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.









0 comments