ജലനിരപ്പുയരുന്നു: വിവിധ നദികളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ജലനിരപ്പുയരുന്നതിനെത്തുടർന്ന് വിവിധ ജില്ലകളിലെ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ) , കാസർകോട് ജില്ലയിലെ കരിയങ്കോട് (ഭീമനദി സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും മുന്നറിയിപ്പുണ്ട്.









0 comments