സർക്കാർ ഓഫീസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടത്: മന്ത്രി എ കെ ശശീന്ദ്രൻ

നിലമ്പൂർ> നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് തല്ലിത്തകർത്ത കേസിൽ റിമാൻഡിലായ പി വി അൻവറിനെ പ്രതിപക്ഷം മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ഓഫീസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
കരുളായി ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി മരണപ്പെട്ടത് ഏറെ ദുഖകരമാണ്. വനത്തിനുള്ളിൽ വെച്ച് വന്യമൃഗ ആക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് സാധാരണ നഷ്ടപരിഹാരം കൊടുക്കാറില്ല. എന്നാൽ ഇവിടെ സർക്കാർ പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിലെ, പ്രതിഷേധം സർക്കാർ ഗൗരവമായി കാണാറുണ്ട്. എന്നാൽ പൊരുതൽ നശിപ്പിച്ചുള്ള സമരം അംഗീകരിക്കാനാവില്ല. പി വി അൻവറിനെ അറസ്റ്റ് ചെയ്തതിൽ ഒരു ഇടപെടലുമില്ലെന്നും മന്ത്രി പറഞ്ഞു .









0 comments