എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റ ശരീരത്തിൽ മൂത്രമൊഴിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി-ബാങ്കോക്ക് വിമാനത്തിൽ ഇന്ത്യൻ യാത്രികൻ സഹയാത്രികന്റ ശരീരത്തിൽ മൂത്രമൊഴിച്ചതായി പരാതി. എയർ ഇന്ത്യയുടെ എഐ 2336 വിമാനത്തിലാണ് സംഭവം.
വിമാന കമ്പനി സംഭവം സ്ഥിരീകരിക്കുകയും പ്രസ്താവന വഴി അത് അറിയിക്കുകയുമായിരുന്നു. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, വിഷയം അധികൃതരെ അറിയിക്കാമെന്ന് ബാങ്കോക്കിൽ വിമാനമെത്തിയപ്പോൾ വിമാനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും കമ്പനി എംഡി അത് വേണ്ടെന്ന് പറയുകയായിരുന്നു
'ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ മന്ത്രാലയം അതിൽ ഇടപെടും. വിമാനക്കമ്പനികളുമായി സംസാരിക്കുകയും മോശമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കും'- സിവിൽ വ്യോമയാന മന്ത്രി റാംമോഹൻ നായിഡു കിഞ്ചാരപ്പു വ്യക്തമാക്കി









0 comments