എയിംസ് ഇപ്പോളില്ലെന്ന് കേന്ദ്രം

കോഴിക്കോട്: കേരളത്തിന് ഇപ്പോൾ എയിംസ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. പിഎംഎസ്‌എസ്‌വൈ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിന് എയിംസ് അനുവദിക്കാമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 2026 മാർച്ചിലാണ് അവസാനിക്കുക. ഇൗ സാഹചര്യത്തിൽ 2026–27 സാമ്പത്തിക വർഷം വിഭാവനം ചെയ്യുന്ന പദ്ധതിയിലേ കേരളത്തെ ഉൾപ്പെടുത്താൻ കഴിയൂവെന്നാണ് ആരോഗ്യ പ്രവർത്തകനായ ഡോ. കെ വി ബാബുവിന് നൽകിയ വിവരാവകാശ മറുപടിയിൽവ്യക്തമാക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എയിംസ് വരരുതെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ഗൂഢലക്ഷ്യമാണ് പുറത്തുവരുന്നത്.
എയിംസിനായി കോഴിക്കോട് കിനാലൂരിൽ 151.58 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
കേരളത്തിന് എയിംസ് നൽകുമെന്ന വാഗ്‌ദാനം കേന്ദ്രം വർഷങ്ങളായി ആവർത്തിക്കുന്നതല്ലാതെ നപടികളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് എയിംസ് വരാതിരിക്കാനുള്ള ഇടപെടൽ സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവരും നടത്തുന്നുണ്ട്.









0 comments