എഐ കാമറ: കെൽട്രോണിന് അടുത്ത ഗഡു നൽകാൻ അനുമതി

കൊച്ചി : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്‌ക്കായി എഐ കാമറകൾ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് അടുത്തഗഡു കുടിശ്ശികയും കൈമാറാൻ ഹൈക്കോടതിയുടെ അനുമതി. ജിഎസ്ടി പിടിച്ചശേഷം ബാക്കിതുക നൽകാനാണ് നിർദേശം. പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ ഹർജി പരിഗണിച്ച കോടതി, കുടിശ്ശിക കെെമാറുന്നത് നേരത്തേ തടഞ്ഞിരുന്നു.
ഇതോടെയാണ് പണം ലഭിക്കാൻ ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുമ്പാകെ കെൽട്രോൺ ആവശ്യം ഉന്നയിച്ചത്. നേരത്തേ രണ്ടുഗഡു നൽകാൻ അനുമതി നൽകിയിരുന്നു.
ഹർജിയിൽ എതിർകക്ഷികളായ അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്നിവർക്ക് വീണ്ടും നോട്ടീസ് അയയ്‌ക്കാൻ കോടതി ഉത്തരവിട്ടു. ഹർജി ഏഴിന് വീണ്ടും പരിഗണിക്കും.









0 comments