കാർഷിക ജൈവവൈവിധ്യ സംരക്ഷണം: അന്തർദേശീയ കൺസൽട്ടേഷൻ മീറ്റിങ്ങും ചർച്ചയും സംഘടിപ്പിച്ച് ജൈവവൈവിധ്യ ബോർഡ്

കൊച്ചി : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 'കാർഷിക ജൈവവൈവിധ്യ സംരക്ഷണവും മാറുന്ന കാലാവസ്ഥയും' എന്ന വിഷയത്തിൽ അന്തർദേശീയ കൺസൽട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യിലെ അറ്റ്മോസ്ഫെറിക് സയൻസ് വകുപ്പും, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി സംയുക്തമായി ചേർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെമിനാർ ഹാളിൽ വെച്ചാണ് സംഘടിപ്പിച്ചത്.
പരിപാടി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ ആർ വി വർമ്മ നിർവഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡോ. റെജിൻ ആൻഡേഴ്സൺ, റിസർച്ച് ഡയറക്ടർ, ഫ്രിഡ്ജോഫ് നാൻസൻ ഇൻസ്റ്റിറ്റ്യൂട്ട്, നോർവേ മുഖ്യ പ്രഭാഷണം നടത്തി. ഡോ അഖില എസ് നായർ സീനിയർ റിസർച്ച് ഓഫീസർ, കെ.എസ്. ബി.ബി. സ്വാഗതം ആശംസിക്കുകയും ഡോ. കെ. ശ്രീധരൻ, റിസർച്ച് ഓഫീസർ, കെ.എസ്. ബി.ബി. ചടങ്ങിൽ നന്ദി അറിയിക്കുകയും ചെയ്തു. ഡോ. സി. ജോർജ്ജ് തോമസ്, മുൻ ചെയർമാൻ, കെ.എസ്. ബി.ബി., ഡോ ഷക്കീല വി., ഡയറക്ടർ, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ, വയനാട്, ഡോ സി കെ പീതാംബരൻ മുൻ റിസർച്ച് ഡയറക്ടർ, കേരള കാർഷിക സർവകലാശാല, തൃശ്ശൂർ ഡോ. ജിജി ജോസഫ്, പ്രൊഫസ്സർ, കേരള കാർഷിക സർവകലാശാല, ഡോ. രാജി നമ്പൂതിരി കേരള കാർഷിക സർവകലാശാല, ഡോ സി കെ ഷാജു, ഡോ ദീപ എന്നിവർ സംസാരിച്ചു.









0 comments