കണ്ണമാലി പുത്തൻ തോട് കടപുറത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

കൊച്ചി: കണ്ണമാലി പുത്തൻ തോട് കടപുറത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളുരുത്തി എസ്ഡിപിവൈ.റോഡിൽ ഹർഷാദിന്റെ മകൻ ഷാഹിദ്(14)നെയാണ് കാണാതായത്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഷാഹിനയും സുഹൃത്ത് നെസീറയും ഇവരുടെ മക്കളും ഉൾപെടെ എട്ടംഗ സംഘമാണ് പുത്തൻ തോട് കടപുറത്ത് വിനോദത്തിനായി എത്തിയത്. ഇതിൽ ഷാഹിനയും മകൻ ഷാഹിദും കുളിക്കാനിറങ്ങി.
ഇത് കണ്ട നസീറയെ ദേഹാസ്വസ്ത്യത്തെ തുടർന്ന് കണ്ണമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഷാഹിദ് പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയാണ്. ഫയർഫോഴ്സും പൊലിസും ഫിഷറീസ് വകുപ്പിന്റെ ബോട്ടും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.









0 comments