"എഐയുടെ കാലമല്ലേ, എന്തും ഉണ്ടാക്കാമല്ലോ?" രാഹുലിനെ സംരക്ഷിക്കാൻ വിചിത്രവാദവുമായി അടൂർ പ്രകാശ്

രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ്
തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചാനലുകൾ രാഹുലിനെ ക്രൂശിക്കുകയാണെന്നും, വിഷയം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ, എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു മറുപടി. ഇതുവരെയും രാഹുലിനെതിരെ പരാതി ലഭിച്ചില്ല. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് രാഹുലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം ഒഴിയാൻ പറഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, മാധ്യമങ്ങളിലും ഓൺലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും രാഹുലിനെതിരെ ഉയർന്ന പരാതികളിൽ ഇതിനോടകം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി നൽകിയവരെ വിളിച്ചുവരുത്തിയും മൊഴി രേഖപ്പെടുത്തും. അതിജീവിതകൾ മൊഴി നല്‍കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.









0 comments