ആദിവാസി സമൂഹം സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകൾ: മന്ത്രി കെ രാജൻ

തിരുവനന്തപുരം: സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് ആദിവാസി സമൂഹമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ജീവിത ശൈലിയും കാർഷിക പാരമ്പര്യവും നിലനിർത്തുന്ന ഇവരുടെ വിദ്യാഭ്യസ ആരോഗ്യ,ക്ഷേമ പ്രവർത്തനങ്ങൾ മികച്ചതാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കൈമനത്ത് സംഘടിപ്പിക്കുന്ന പട്ടിക വർഗ യുവജന വിനിമയ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാഥിതി ആയിരുന്നു. നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗതവും സച്ചിൻ എച്ച് നന്ദിയും പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ,യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് , നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരി 9 വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെന്ററിലാണ് സംഘടിപ്പിക്കുന്നത്.
ഒഡിഷ, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വികസന രംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലകളിലെ 200 യുവതി യുവാകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്.









0 comments