ഓണത്തിന് കൊച്ചി മെട്രോയ്ക്കും ജലമെട്രോയ്ക്കും അധിക സര്‍വീസ്

കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. സെപ്‌തംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും. ജലമെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ടുണ്ടാകും. രണ്ടുമുതൽ ഏഴുവരെ തീയതികളിൽ ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോടതിയിലേക്ക് രാത്രി ഒമ്പതുവരെ സർവീസ് ഉണ്ടാകും.









0 comments