നടി കാവ്യ മാധവൻ്റെ പിതാവ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരം കാവ്യാ മാധവന്റെ പിതാവ് പള്ളിക്കര വീട്ടിൽ പി മാധവന് (75) അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ശാമള. മകന്: മിഥുന് (ഓസ്ട്രേലിയ). മരുമക്കള്‍: റിയ(ഓസ്ട്രേലിയ), ദിലീപ്.









0 comments