ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാക്ഷിയാക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രീനാഥ ഭാസിയെ അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. അതേസമയം കേസിലെ ഒന്നാം പ്രതി തസ്ലിമയും ഭർത്താവ് സുൽത്താൻ അക്ബർ അലിയും സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്തിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. തുടർച്ചയായി നാല് മണിക്കൂറോളം അന്വേഷകസംഘത്തലവൻ എക്‌സ്‌സൈസ് അസിസ്‌റ്റന്റ് കമീഷണർ എസ് അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ഷൈൻ ടോം ചാക്കോയിൽനിന്ന് വിവരങ്ങൾ തേടി.
ഇരുവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ അവലോകനംചെയ്‌ത ശേഷം മോഡൽ സൗമ്യയിൽ നിന്നും ഷൈനിൽനിന്നും വീണ്ടും വിവരങ്ങൾ തേടി. പിന്നീട് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. ഇതിന് ശേഷമാണ് വൈകിട്ട് ശ്രീനാഥ് ഭാസിയിൽനിന്ന് വിവരങ്ങൾ തേടിയത്.









0 comments