വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: പ്രതിയെ മൊഹാലിയില്‍നിന്ന് പിടികൂടി

jinu johnson
വെബ് ഡെസ്ക്

Published on Apr 15, 2025, 03:22 PM | 1 min read

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കട്ടപ്പന പൊലീസ് പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട മാട്ടയില്‍ ജിനു ജോണ്‍സണ്‍(39) ആണ് പിടിയിലായത്. മാള്‍ട്ട, ന്യൂസിലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍ കെയര്‍ ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 10ലേറെ ആളുകളില്‍നിന്ന് മൂന്ന് മുതല്‍ നാലര ലക്ഷം രൂപ വരെ ഇയാള്‍ തട്ടി.


മാട്ടുക്കട്ടയില്‍ ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജനസേവന കേന്ദ്രത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കട്ടപ്പന സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരില്‍നിന്ന് ആകെ 17 ലക്ഷത്തോളം രൂപയാണ് കബളിപ്പിച്ചത്. ഉപ്പുതറ സ്റ്റേഷന്‍പരിധിയിലും നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പണം നല്‍കി ഏതാനും മാസങ്ങള്‍ക്കുശേഷം ജിനുവിനെ ഫോണില്‍ കിട്ടാതായതോടെ ആളുകള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ പഞ്ചാബിലേക്ക് കടന്നു. കട്ടപ്പന പൊലീസ് മൊഹാലിയിലെ സിരക്പൂരിലെത്തിയാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌ മോന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ ബിജു ഡിജു ജോസഫ്, എസ്‍സിപിഒ അനൂപ്, സുരേഷ് ബി ആന്റോ എന്നിവരാണ് അന്വേഷണം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home