300 അക്രഡിറ്റഡ്‌ എൻജിനിയർ, ഓവർസിയർ ഒഴിവ്‌: അവസരം പട്ടികജാതി വിഭാഗക്കാർക്ക്‌

engineer vacancies

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 12, 2025, 12:23 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പട്ടിക ജാതി വിഭാഗത്തിൽനിന്നുള്ള 300 പേരെ തൊഴിൽ പരിശീലനത്തിനായി അക്രഡിറ്റഡ്‌ എൻജിനിയർ, ഓവർസിയർമാരായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ പ്രായോഗിക പരിശീലനം നൽകി ജോലിക്ക്‌ പ്രാപ്തരാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ്‌ ആവിഷ്‌കരിച്ച ട്രെയ്‌സ്‌ പദ്ധതി പ്രകാരമാണ്‌ നിയമനം.

തദ്ദേശസ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസ്‌ വഴി നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ പരിശീലനം നൽകുക. ഒരു വർഷമാണ്‌ കാലാവധി. പരമാവധി ഒരു വർഷംകൂടി നീട്ടിനൽകും. മാസം 18,000 രൂപവീതം ഓണറേറിയം ലഭിക്കും. 150 പേരെ അക്രഡിറ്റഡ്‌ എൻജിനീയർമാരായും 150 പേരെ അക്രഡിറ്റഡ്‌ ഓവർസിയർമാരുമായും നിയമിക്കും. എംടെക്‌ അല്ലെങ്കിൽ ബിടെക്‌ ആണ്‌ എൻജിനിയർ യോഗ്യത. ഓവർസിയർമാർക്ക്‌ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ യോഗ്യതവേണം.

ജില്ലാഅഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പ്രായപരിധി 21–-35. മുൻവർഷങ്ങളിൽ പരിശീലനം ലഭിച്ചവരെ പരിഗണിക്കില്ല. യോഗ്യതാ കോഴ്‌സ്‌ വിജയകരമായി പൂർത്തിയാക്കിയവർക്ക്‌ അപേക്ഷിക്കാം. നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്‌, പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസുകളിൽ 20നകം അപേക്ഷിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടിക ജാതി വികസന ഓഫീസ്‌ എന്നിവിടങ്ങളിൽനിന്ന്‌ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home