ബംഗളൂരുവില്‍ ലോറി മറിഞ്ഞ് 10 മരണം

ബംഗളൂരു> ബംഗളൂരുവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം. കര്‍ണാടകയിലെ യെല്ലാപുരയിലാണ് സംഭവം. 25 പേരായിരുന്നു അപകട സമയത്ത് ലോറിയില്‍ ഉണ്ടായിരുന്നത്.
പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. ലോറിക്ക് മുകളിൽ യാത്ര ചെയ്യുകയായിരുന്ന എല്ലാവരും പരുക്കേറ്റ നിലയിൽ ചികിത്സയിലാണ് . ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമായിട്ടില്ല









0 comments