ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

accident parappanangadi.
വെബ് ഡെസ്ക്

Published on Jul 16, 2025, 08:41 AM | 1 min read

പരപ്പനങ്ങാടി(മലപ്പുറം) : ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക കറുത്തേടത്ത് ഫവാസ് (20) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.


തിങ്കളാഴ്ച ഉച്ചക്ക് ശേഷം കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. കൂടെ യാത്ര ചെയ്തിരുന്ന കടലുണ്ടി നഗരം സ്വദേശി സൽമാനുൽ ഫാരിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഫവാസിൻ്റെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. പിതാവ് : മുജീബ്.


പരപ്പനങ്ങാടി ഇ സി സി സി ക്ക് കീഴിൽ പുത്തരിക്കൽ സോഫ്റ്റ് അക്കാദമി കാമ്പസിൽ പ്രവർത്തിക്കുന്ന പെംസ് സ്കൂൾ, പരപ്പനങ്ങാടി ഐ ടി ഐ , ഇശാഅത്തുൽ ഇസ്ലാം അറബിക് കോളേജ്, ഇസ്ലാഹിയ മദ്രസ എന്നിവക്ക് ഇന്ന് (ബുധൻ) അവധിയായിരിക്കുമെന്ന് മാനേജർ അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Home