സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; കളമശേരിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു

കളമശേരി: കളമശേരി എച്ച്എംടി കവലയിലയുണ്ടായ വാഹനപകടത്തിൽ കെഎസ്ഇബി എറണാകുളം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് കുഴിവേലിപ്പടി കരിയാമ്പുറം തേക്കിലക്കാട്ടിൽ വി എം മീന (52) മരിച്ചു.
ബുധൻ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. ജോലികഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മീനയുടെ സ്കൂട്ടറിന് പിന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിനൊപ്പം മറിഞ്ഞു വീണ മീനയുടെ ശരീരത്തിൽ ലോറി കയറിയിറങ്ങി അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നു.ഭർത്താവ്: സുനിൽകുമാർ (റിട്ടയേഡ് സീനിയർ സൂപ്രണ്ട് ഡിഇഒ ഓഫീസ്). മക്കൾ: ഹരി ശങ്കർ, ജയശങ്കർ.









0 comments