അക്കൗണ്ടൻ്റ് ജനറലിൻ്റെ പ്രാദേശിക ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കണം: എ എ റഹീം എം പി

കേരളം: ജീവനക്കാരുടെ എണ്ണക്കുറവ് കാരണം അക്കൗണ്ടൻ്റ് ജനറലിൻ്റെ കോഴിക്കോട്, കോട്ടയം പ്രാദേശിക ഓഫീസുകൾ പുട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എ എ റഹീം എം പി സിഎജിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. സ്റ്റാഫുകളുടെ എണ്ണക്കുറവ് ഓഡിറ്റിംഗ് അടക്കമുള്ള പ്രക്രിയകളെ സാരമായി ബാധിക്കുകയാണ്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതടക്കമുള്ളവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയും അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലിനായി അലയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഭരണഘടന സ്ഥാപനത്തിൻ്റെ ഇത്തരമൊരു നടപടി.നിലവിലുള്ള ഓഫീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന എല്ലാ പോസ്റ്റുകളിലേക്കും ഉടൻ നിയമനം നടത്തണമെന്നും കോഴിക്കോട്, കോട്ടയം പ്രാദേശിക ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നും എ എ റഹീം എം പി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.









0 comments