ഉറങ്ങാൻ കിടന്ന യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ സി ശ്രീജിത്ത് (40) ആണ് മരിച്ചത്. ചന്ദ്രന്റെയും കാരിച്ചി അമ്മയുടെയും മകനാണ്. സഹോദരൻ രഞ്ജിത് വർഷങ്ങൾക്ക് മുൻപ് ശബരിമലയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി.









0 comments