കിണറ്റിൽ വീണ രണ്ടരവയസുകാരനെയും രക്ഷിക്കാൻ ചാടിയ മുത്തച്ഛനെയും കരക്കെത്തിച്ചു

പെരിന്തൽമണ്ണ: കിണറ്റിൽ വീണ രണ്ടരവയസുകാരനെയും രക്ഷിക്കാൻ ചാടിയ മുത്തച്ഛനെയും അഗ്നി രക്ഷാസേന കരക്കെത്തിച്ചു. ആലിപ്പറമ്പ് ബിടാത്തിയിൽ വളനെല്ലൂർ ആരവാണ് കിണറ്റിൽ വീണത്.
മുത്തച്ഛൻ ബാലൻ (55) കുട്ടിയെ രക്ഷിക്കാൻ ചാടി. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയിലെ രണ്ടുപേർ കിണറ്റിലിറങ്ങിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ബാലന്റെ കാലുകൾക്ക് പരിക്കുണ്ട്. കുഞ്ഞിന് നിസ്സാര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സഫീർ, നിധിൻ, അർജുൻ അരവിന്ദ്, ടി കെ രാമകൃഷ്ണൻ, ടി സുബ്രഹ്മണ്യൻ, ശരത് കുമാർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.








0 comments