കൊടും കുറ്റവാളിയെ കാപ്പ ചുമത്തി തടവിലാക്കി

നിലമ്പൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒൻപതോളം കളവ്കേസുകളും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ നിലമ്പൂർ മമ്പാട് കോളേജ് റോഡിൽ താമസക്കാരനായ പത്തായക്കടവൻ മുഹമ്മദ് ഷെബീബിനെയാണ് കാപ്പ നിയമ പ്രകാരം നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി വിശ്വനാഥ് ആർ ഐപിഎസിന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐഎഎസ് ആണ് ഉത്തരവിറക്കിയത്.
2024 വർഷം കാപ്പ നിയമ പ്രകാരം തൃശ്ശൂർ ഡിഐജി ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയ ഷെബീബ് പ്രസ്തുത ഉത്തരവ് ലംഘിച്ചതിന് വീണ്ടും അറസ്റ്റിൽ ആവുകയും തുടർന്ന് ജില്ലയിലെ പ്രവേശന വിലക്കിൻ്റെ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും 2025 വർഷം ജനുവരി മാസത്തിൽ മങ്കട പോലിസ് സ്റ്റേഷൻ പരിധിയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ 5 മൊബൈൽ ഫോണുകളും പണവും കവർന്ന കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് പെരിന്തൽമണ്ണ സബ്ബ് ജയിലിൽ റിമാൻ്റിൽ കഴിഞ്ഞ് വരവേ നിലംമ്പൂർ ഡിവൈഎസ്പി യുടെ നിർദ്ദേശപ്രകാരം നിലംമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫ് പെരിന്തൽമണ്ണ സബ്ബ് ജയിലിൽ വെച്ച് ഷെബീബിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യതത്. ഒരു പ്രാവശ്യം കാപ്പ ചുമത്തിയ പ്രതി വീണ്ടും കേസ്സിൽ ഉൾപ്പെട്ടാൽ പിന്നെ ഒരു വർഷത്തെ തടവാണ് പ്രതിക്ക് ലഭിക്കുക. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഷെബീബിനെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പെരിന്തൽമണ്ണ സബ്ബ് ജയിലിൽ നിന്നും വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി അറിയിച്ചു.









0 comments