മുൻ കേരള താരം നജിമുദ്ദീൻ അന്തരിച്ചു; 1973ലെ സന്തോഷ് ട്രോഫി ജേതാവ്

കൊല്ലം: കേരള ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ എ നജിമുദ്ദീൻ (73) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്. സംസ്കാരം വെള്ളി രാവിലെ 9.30ന്.
1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീൻ. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി കളിച്ചു. ടൈറ്റാനിയത്തിനായി 1992 വരെ ബൂട്ടുകെട്ടി. ടൈറ്റാനിയത്തിൽ നിന്നും അസി. കമേഴ്സ്യൽ മാനേജരായി 2009 ൽ വിരമിച്ചു. ഭാര്യ: നസീം ബീഗം മക്കൾ: സോഫിയ, സുമയ്യ, സാദിയ.









0 comments