പൊതുജനാരോഗ്യമേഖല തകർന്നാൽ ആർക്കാണ് ഗുണകരമാകുകയെന്ന് ചിന്തിക്കണം
വിമർശിക്കാം, ഇല്ലാതാക്കരുത് : സ്പീക്കർ

A N Shamseer
കൊച്ചി
പൊതുജനാരോഗ്യമേഖല തകർന്നാൽ ആർക്കാണ് ഗുണകരമാകുകയെന്ന് ചിന്തിക്കണമെന്ന് സ്‌പീക്കർ എ എൻ ഷംസീർ. മാധ്യമപ്രവർത്തകരുടേതടക്കം എല്ലാവരുടെയും അഭയകേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. അതിനെ വിമർശിക്കാം. എന്നാൽ, തകർക്കുന്ന തരത്തിലാകരുത്. ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആകെ മോശമാണെന്ന് വരുത്തിയാൽ ആർക്കാകും ഗുണമെന്ന് ആലോചിക്കണമെന്നും സ്‌പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല ലോകമാതൃകയാണ്. കുറ്റങ്ങൾമാത്രം കണ്ടുപിടിക്കാതെ ഈ രംഗത്തെ മാറ്റങ്ങൾ കാണാൻ മാധ്യമങ്ങൾ ഉൾപ്പെടെ തയ്യാറാകണം. കോട്ടയം മെഡിക്കൽ കോളേജിൽ 150 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കാൻപോകുന്നു. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജാശുപത്രികളിൽ നടക്കുന്നു. കോട്ടയത്തുണ്ടായത് ദൗർഭാഗ്യകരമാണ്.
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സമരം എവിടെവരെ ആകാമെന്ന് നടത്തുന്നവരാണ് തീരുമാനിക്കേണ്ടത്. ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച് ശരിയല്ല. സമരങ്ങളോട് ക്രിയാത്മകസമീപനമാണ് സംസ്ഥാന സർക്കാരിനെന്നും സ്‌പീക്കർ പറഞ്ഞു.









0 comments