കാറിൽ കടത്തിയ 30 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ; 2 പേർ രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം
പെരിയ : കാറിൽ കടത്തിയ 30കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. രണ്ടുപേർ രക്ഷപ്പെട്ടു. ആദൂർ പൊവ്വലിലെ ബാസിതി(35)നെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധൻ രാത്രി ഏഴോടെ കുണിയ ദേശീയപാതയിൽ വാഹനപരിശോധനക്കിടെ പെരിയ ഭാഗത്തുനിന്ന് പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാറിനകത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.








0 comments