നെടുമ്പാശേരിയിലെ മാലിന്യക്കുഴിയിൽ വീണ കുട്ടി മരിച്ചു

മൂന്നുവയസ്സുകാരൻ വീണുമരിച്ച വേസ്റ്റ് കളക്ഷൻ പിറ്റ്
വെബ് ഡെസ്ക്

Published on Feb 07, 2025, 03:19 PM | 1 min read

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തെ മാലിന്യക്കുഴിയിൽ വീണ കുട്ടി മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ​ദമ്പതികളുടെ മകൻ റിദ്ദാൻ രാജു(3) ആണ് മരിച്ചത്. വിമാനത്താവള പരിസരത്തുള്ള കഫറ്റേരിയയ്ക്ക് സമീപമുള്ള കാനയുടെ ഭാ​ഗമായ കളക്ഷൻ പിറ്റിലാണ് കുഞ്ഞ് വീണത്. ഉടൻ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്നാ സാറാ എന്ന കഫേയുടെ പിൻഭാ​ഗത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ സ്ഥലത്താണ് കളക്ഷൻ പിറ്റുള്ളത്. ഇവിടേക്ക് നടവഴിയില്ല. ചുറ്റും ബോ​ഗേൻവില്ല വേലിയാണ്. ഒരുസംഘത്തിന്റെ ഭാ​ഗമായാണ് ദമ്പതികളും കുഞ്ഞും സ്ഥലത്ത് എത്തുന്നത്. കുറേ കഴിഞ്ഞാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് സിയാൽ സെക്യൂരിറ്റി വിഭാ​ഗത്തിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കുട്ടി കുഴിയിൽ വീണ കാര്യം അറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home