ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു, കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആളപായമില്ല. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം വൈകിട്ട് നാലോടെയാണ് അപകടം.
പുകയും മണവും വന്നതിനെ തുടർന്ന് ഇവർ കാർ ഉടനെ നിർത്തി പുറത്തിറങ്ങിയാൽ വൻ അപകടം ഒഴിവായി. ശേഷം കാറിൽനിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചു.









0 comments