പ്രൊഫ. എം കെ സാനു
നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം വിതറിയ പ്രകാശഗോപുരം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു സാനു മാഷെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്ന അദ്ധ്യാപക ശ്രേഷ്ഠന്റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
ശ്രീനാരായണീയ ദർശനങ്ങളുടെ പൊരുളറിഞ്ഞ സാനു മാഷ് “ അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം” എന്ന് കരുതിയ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനും ആയ സാനു മാഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.









0 comments