9 എൻഡിആർഎഫ്‌ സംഘം 
പ്രവർത്തന സജ്ജമാകും: മന്ത്രി കെ രാജൻ

k rajan
avatar
സ്വന്തം ലേഖിക

Published on May 25, 2025, 03:39 AM | 1 min read

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്‌) ഏഴ്‌ സംഘങ്ങൾകൂടി ജൂൺ രണ്ടോടെ കേരളത്തിലെത്തുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ. നിലവിൽ രണ്ട്‌ സംഘങ്ങൾ സംസ്ഥാനത്തുണ്ട്‌. ജൂണോടെ ഇത്‌ ഒമ്പതാകും. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാസേന, പൊലീസ്‌, സിവിൽ ഡിഫൻസ്‌ ടീം, കരസേന, നാവികസേന, ഡിഫൻസ്‌ സെക്യൂരിറ്റി കോർപ്‌സ്‌, ഇന്തോ–-ടിബറ്റൻ ബറ്റാലിയൻ യൂണിറ്റ്‌, സിആർപിഎഫിന്റെയും സിഐഎസ്‌എഫിന്റെയും നൂറുപേർ വീതം എന്നിങ്ങനെ വിന്യസിക്കും. ശനിയാഴ്ച സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി മന്ത്രി മഴ സാഹചര്യം വിലയിരുത്തിയശേഷം കലക്ടർമാരുടെ ഓൺലൈൻ യോഗം ചേർന്നു.


ഒറ്റപ്പെടുന്ന പ്രദേശങ്ങൾക്കായി ഭക്ഷ്യധാന്യം നേരത്തെ എത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചാൽ സമ്പർക്കവിലക്ക്‌ സംവിധാനംകൂടി ഉറപ്പാക്കും. ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ രൂപീകരിച്ചശേഷമുള്ള കാലവർഷമാണ്‌ കേരളം നേരിടാനൊരുങ്ങുന്നത്‌. നൂറിടങ്ങളിലാണ്‌ കവചം പ്രവർത്തിക്കുന്നത്‌. സമൂഹമാധ്യമങ്ങൾവഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കും. കലക്ടർമാർ ഔദ്യോഗിക എഫ്‌ബി പേജിലൂടെ ഓരോ മണിക്കൂറിലും കാലാവസ്ഥാ മുന്നറിയിപ്പ്‌ നൽകും.


കെഎസ്‌ഡിഎംഎയും അറിയിപ്പുകൾ നൽകുന്നുണ്ട്‌. ഇതല്ലാതെയുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ജൂൺ രണ്ടുവരെ 
അവധിയില്ല സർക്കാർ ഉദ്യോഗസ്ഥർ ജൂൺ രണ്ടുവരെ അവധിയെടുക്കരുത്‌. അവധിയിലുള്ള, അത്യാവശ്യങ്ങളില്ലാത്തവർ തിരികെ ജോലിയിലെത്താനും നിർദേശിച്ചു ദേശീയപാതയിലെ 
സുരക്ഷ ഉറപ്പാക്കും തകർച്ചാഭീഷണി നേരിടുന്ന ദേശീയപാതയിൽ അപകടമുണ്ടായാൽ യാത്ര തടസപ്പെടാതെ സമാന്തരപാത സൃഷ്‌ടിക്കും. ദേശീയപാതാ നിർമാണ കരാറുകാരുടെ നേതൃത്വത്തിൽ ദ്രുതകർമ സേനയെ നിയോഗിക്കാനും തീരുമാനമായി. ഡാമുകളുടെ റൂൾ കർവ്‌ (സംഭരണശേഷിയുടെ പരിധി) പാലിക്കും



Tags
deshabhimani section

Related News

View More
0 comments
Sort by

Home