വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

well

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 19, 2025, 08:36 PM | 1 min read

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ നിവാൻ ആണ് മരിച്ചത്.കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാൽ ഈ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.


ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി രക്ഷ സേന സ്ഥലത്തെത്തിയിരന്നുവെങ്കിലും അതിനുമുന്നേ നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ, നിവാനെ രക്ഷിക്കാനായില്ല.




deshabhimani section

Related News

View More
0 comments
Sort by

Home