തിരുവനന്തപുരത്ത് 5 വയസ്സുകാരന്‍ കഴുത്തില്‍ തുണിചുറ്റി മരിച്ച നിലയിൽ

അദ്വൈത്
തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ കഴുത്തില്‍ തുണിചുറ്റി മരിച്ചനിലയില്‍ കണ്ടെത്തി. അരുവിക്കര ഇടത്തറ ശ്രീഭവനിൽ അമ്പു –ശ്രീജ ദമ്പതികളുടെ മകൻ അദ്വൈതാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വീട്ടിലെ കസേരയില്‍ കഴുത്തില്‍ തുണിചുറ്റിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനമ്മമാർ ജോലിസ്ഥലത്തായിരുന്നു.
ഉറങ്ങുകയായിരുന്ന അപ്പൂപ്പന്‍ ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ തുണി മുറുകിയ നിലയിൽ കസേരയിലിരിക്കുന്ന അദ്വൈതിനെ കണ്ടത്. ആശുപത്രിയില്‍ എത്തുന്നതിനുമുന്നേ കുട്ടി മരിച്ചതായി അരുവിക്കര പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ തുണി കഴുത്തില്‍ കുരുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.









0 comments