യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിറയിൻകീഴ്: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കായിക്കര മുലൈതോട്ടം മൂർത്തൻ വിളാകത്ത് വീട്ടിൽ തോമസിനെയാണ് (37) വെള്ളിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഓട്ടോ ഡ്രൈവറായ യുവാവ് അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അച്ഛൻ സ്റ്റെല്ലസ് അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ തോമസ് വീട്ടിൽ തനിച്ചായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ മാതാപിതാക്കളാണ് വീടിന്റെ ഹാളിൽ മരിച്ച നിലയിൽ തോമസിനെ കണ്ടെത്തിയത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിൽ സംസ്കരിച്ചു. ഭാര്യ: സൂര്യ ഗായത്രി, മക്കൾ: മേഖ, നിയ.









0 comments