ഓപ്പറേഷൻ നുംകൂർ: രേഖകളുമില്ല ഉടമസ്ഥനുമില്ല; ഇന്നുമാത്രം കണ്ടെത്തിയത് 36 വാഹനങ്ങൾ

കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ ഇന്നുമാത്രം കണ്ടെത്തിയത് 36 വാഹനങ്ങളെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടിജു. ഈ വണ്ടികൾ വാങ്ങിയതിനോ പണം നല്കിയതിനോ രേഖകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ ആദ്യത്തെ ഉടമസ്ഥൻ ആരാണെന്ന് പോലും അറിയാൻ രേഖകളില്ല. കെട്ടിച്ചമച്ച രേഖകൾ ഉപയോഗിച്ചാണ് ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെത്തിച്ചത്. ഈ വാഹനങ്ങൾക്ക് റോഡിൽ ഓടാനുള്ള രേഖകളൊന്നുമില്ല. രജിസ്റ്റർ ചെയ്തിരിക്കുന്നതും കൃത്യമായ അഡ്രസ് അറിയാത്ത ആളുകളുടെ പേരിലാണ്. ജി എസ് ടി, ഇൻഷുറൻസ് എന്നിങ്ങനെ നിരവധി കാര്യങ്ങളിലും രേഖകൾ കെട്ടിച്ചമച്ചതാണ്.
കേരളത്തിൽ തന്നെ 150 നും 200 നും ഇടയിൽ വണ്ടികളുണ്ടെന്നാണ് മനസിലാകുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇതേ അവസ്ഥ തന്നെയാകും എന്നാണ് വ്യക്തമാകുന്നത്. വാഹന ഉടമകൾ ഇത് വിൽക്കാൻ കണ്ടെത്തുന്ന ആളുകൾ അറിഞ്ഞോ അറിയാതെയോ ഇതിൽ ഇടപെടുന്നതാണ്. ഇന്ന് പരിശോധന നടത്തിയവരുടെയെല്ലാം വാഹനം പരിശോധിച്ചിട്ടുണ്ട്. അവരുടെ രേഖകൾ കണ്ട് മൊഴിയെടുത്ത ശേഷമേ അതിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വാഹനങ്ങളാണ് ഇന്ന് പരിശോധിച്ചിട്ടുള്ളത്. കേരളത്തിലുടനീളം ഇന്ന് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments