print edition 5 മാസത്തിനകം 3 ലക്ഷം 
വനിതകൾക്ക്‌ തൊഴിൽ: മന്ത്രി എം ബി രാജേഷ്‌

mbr

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാന സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി എം ബി രാജേഷ്‌ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു

വെബ് ഡെസ്ക്

Published on Oct 30, 2025, 12:02 AM | 1 min read

തിരുവനന്തപുരം: 2026 മാർച്ചിനകം മൂന്നു ലക്ഷം വനിതകൾക്ക്‌ തൊഴിൽ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌. കൂടുതൽ തൊഴിൽ അവസരം ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ ആയിരിക്കുമെന്നും മന്ത്രി എം ബി രാജേഷ്‌. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന ഓക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാന സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കുടുംബശ്രീയുടെയും കേരളത്തിന്റെയും അടുത്ത തലമുറയായ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഉന്നതവിദ്യാഭ്യാസം നേടിയവരും സമൂഹവുമായും ജനവിഭാഗങ്ങളുമായും നവമാധ്യമങ്ങളുമായും ആശയവിനിമയം നടത്തുന്നവരാണ്. അവരുടെ ഊർജവും ചിന്താശേഷിയും ആശയങ്ങളും നവകേരള നിർമിതിക്കായി പ്ര യോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ ഓക്സിലറി ഗ്രൂപ്പ് അംഗം ഒലീന അധ്യക്ഷയായി. വയനാടുള്ള ഓക്സിലറി ഗ്രൂപ്പ് അംഗവും പിന്നണി ഗായികയുമായ കെ എസ്‌ ശ്രുതി മുഖ്യാതിഥിയായി. വിവിധ ജില്ലകളിൽ നിന്നുള്ള ആർദ്ര, ജ്യോതി, ശ്യാമിലി, രസി ക, എം ശ്രീജി, ബിസ്മി, അശ്വതി റൂബി, സൂര്യ, അഞ്ജു പി പിള്ള, ഡി സുനിത, ആര്യ, ഗായത്രി എന്നിവർ പങ്കെടുത്തു.


വൈഭവം, വിങ്‌സ്‌ ഓഫ് ഫയ ർ, പുനർജനി, സൗഹൃദം എന്നീ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ സമ്മിറ്റിൽ അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ്‌ പ്രോഗ്രാം- "കെ-ടാപ്' പദ്ധതി അവതരിപ്പിച്ചു.​ "കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്സ്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, യുവ സംരംഭകരായ അനു അഷോക്, ഷാന നസ്റിൻ, ഓക്സിലറി ഗ്രൂപ്പുകളുടെ ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ കെ മുനീറ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home