കാറിൽ കഞ്ചാവ് കടത്തിയവർക്ക് 20 വർഷം കഠിന തടവ്

തൃശൂർ : കാറിൽ കഞ്ചാവ് കടത്തിയക്കേസിലെ പ്രതികൾക്ക് 20 വർഷംകഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ സെഷൻസ് കോടതി. 178.9 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിലാണ് പ്രതികളായ എറണാകുളം ചെറുപറമ്പിൽ വീട്ടിൽ സാദിക്ക് (29) മാടവന കൊല്ലംപറമ്പിൽ ഷനൂപ് (26), പട്ടത്തനം വീട്ടിൽ വിഷ്ണു (25) എന്നിവരെ അഡിഷണൽ ജില്ലാ ജഡ്ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചത്. 2021 ഒക്‌ടോബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം.
മൂന്നുപേരും ചേർന്ന് കാറിൽ കടത്തിയ കൊണ്ടുവരുകയായിരുന്ന കഞ്ചാവ് ചാലക്കുടി പോട്ട മെഴ്സിസി ഹോമിനടുത്ത് വെച്ച് വഹാന പരിശോധനയിലാണ് പിടികൂടിയത്. ചാലക്കുടി എസ്‌എയായിരുന്നു എം എസ് ഷാജന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കേസിൽ 16 സാക്ഷികളെ വിസ്ത്തരിക്കുകയും 52 ഓളം രേഖകൾ ഹാജരാകുകയും ചെയ്തു. ചാലക്കുടി ഇൻസ്പെക്ടറായിരുന്ന കെ എസ് സന്ദീപിന്റെ നേതൃത്വത്തിലാണ് അനേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. പ്രോസീക്യൂഷനുവേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ കെ എൻ സിനിമോൾ, ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.









0 comments