കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

crime
വെബ് ഡെസ്ക്

Published on Mar 09, 2025, 05:18 PM | 1 min read

ബത്തേരി: മുത്തങ്ങയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബംഗളൂരു സ്വദേശികളായ മഹാലക്ഷ്മിപുരത്തെ എ എൻ തരുൺ(29), കോക്‌സ് ടൌണിലെ ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗറിലെ നൈനാൻ അബ്രഹാം(30) എന്നിവരും കോഴിക്കോട് മൂലംപള്ളിയിലെ നിഷാന്ത് നന്ദഗോപാൽ(28)എന്നിവരാണ്‌ പിടിയിലായത്‌.


ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന്‌ കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home