ബിജെപി നേതാവിന്റെ സഹോദരനിൽനിന്ന് 1.92 കോടി രൂപ പിടികൂടി

വാളയാർ: വാളയാറിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖയില്ലാതെ കടത്തിയ 1.92 കോടി രൂപയുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പടിയിലായവരിൽ ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റിന്റെ സഹോദരനും. തൃശൂർ കൊടകര സ്വദേശി അർജുൻ (37), പേരാമ്പ്ര സ്വദേശി പ്രസീൽ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റും കൊടകര പഞ്ചായത്തംഗവുമായി ടി വി പ്രജിത്തിന്റെ സഹോദരനനാണ് പ്രസീൽ.
ചെന്നൈയിൽനിന്ന് തൃശൂരിലേക്ക് ഔഡി കാറിലാണ് പണം കൊണ്ടുവന്നത്. ഇൻസ്‌പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പണം പിടികൂടിയത്. പണവും കാറും തിങ്കളാഴ്ച ആദായനികുതി വകുപ്പിന്റെ സാന്നിധ്യത്തിൽ കോടതിയിൽ ഹാജരാക്കും.








0 comments