പത്തനംതിട്ടയിൽ 19കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട/മുറിഞ്ഞകൽ: പാറക്കടവിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ഗായത്രി (19) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലെ കലഞ്ഞൂർ പഞ്ചായത്തിലാണ് സംഭവം. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.
തിങ്കളാഴ്ച വൈകിട്ട് 4.30 നടുത്ത് ജോലിക്കു പോയിരുന്ന അമ്മ വീട്ടിലെത്തിയപ്പോഴാണ് മകൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു കൂടൽ പൊലീസ് അസ്വഭാവികമരണത്തിന് കേസ് എടുത്തു. പട്ടാളത്തിൽ ചേരുന്നതിനുള്ള പരിശീലനത്തിന് സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിലായിരുന്നു.









0 comments