പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു; പതിനേഴുകാരനെതിരെ നിയമനടപടി

ചിറ്റാർ: കഴിഞ്ഞവർഷം വേനലവധിക്കാലത്ത് കോന്നിയിലെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ 9, 12, 13 വയസ്സുകാരായ സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനെ മൂഴിയാർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്ക് പതിനേഴുകാരനെ മാറ്റി. പീഡന വിവരമറിഞ്ഞതിനെ തുടർന്ന് മൂഴിയാർ പൊലീസ് പതിനേഴുകാരനെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികളുടെ അമ്മ ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം.
കോന്നിയിലെ ബാലികാസദനത്തിൽ കഴിയുന്ന കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നതിനിടെയാണ് മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് അധികൃതർ ശിശു ക്ഷേമ സമിതിക്ക് വിവരം കൈമാറിയത്. തുടർന്ന് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്തനംതിട്ട വനിതാ എസ്ഐ കെ ആർ ഷെമിമോൾ കുട്ടികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. മൂഴിയാർ പൊലീസ് മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൂഴിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments