കൊഴിഞ്ഞാമ്പാറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1,155 ലിറ്റർ സ്പിരിറ്റ് പിടികൂടി: ഡ്രൈവർ പിടിയിൽ

പാലക്കാട് : ചിറ്റൂർ കൊഴിഞ്ഞാമ്പാറയിൽ 1,155 ലിറ്റർ സ്പിരിറ്റ് പിടികൂടി. മിനിലോറിയിൽ രഹസ്യയറ നിർമിച്ച് കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് കൊഴിഞ്ഞാമ്പാറ വണ്ണാമട പെട്രോൾ പമ്പിന് സമീപത്ത് വെച്ച് പിടികൂടിയത്. വാഹനത്തിൻ്റെ ഡ്രൈവർ തൃശ്ശൂർ അന്തിക്കാട് മാങ്ങാട്ടുക്കര മാപ്പുള്ളി ഹൗസിൽ ഷൈജു (49) വിനെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കർണ്ണാടകയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്കാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച മിനിലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്.









0 comments